അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മികവുത്സവം; സാക്ഷരതാ പരീക്ഷ എഴുതിയത് 3571 പേര്‍

April 25, 2022 - 6:14 pm

ആലപ്പുഴ: സാക്ഷരതാ മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ മികവുത്സവം സാക്ഷരതാ പരീക്ഷ 3571 പേര്‍ എഴുതി. ജില്ലാ പഞ്ചായത്തിന്‍റെ അതുല്യം ആലപ്പുഴ പദ്ധതിയിലൂടെ സാക്ഷരതാ പരീക്ഷ എഴുതിയ 756 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ പരീക്ഷ എഴുതിയത് മുതുകുളം ബ്ലോക്കിലാണ്-482 പേര്‍.ഏറ്റവും കുറവ് ചെങ്ങന്നൂര്‍ നഗരസഭയിലാണ്- 17 പേര്‍.തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ 92 വയസുകാരനായ പത്മനാഭപിള്ളയാണ് പ്രായംകൂടിയ പഠിതാവ്. പരീക്ഷ എഴുതിയവരില്‍ 2918 പേര്‍ വനിതകളാണ്. 594 പേര്‍ പട്ടികജാതി  വിഭാഗത്തില്‍പ്പെട്ടവരും 16 പേര്‍ പട്ടിക വര്‍ഗ  വിഭാഗത്തില്‍പ്പെട്ടവരുമാണ്. 118 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.  ഏപ്രില്‍ 30ന് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. നവസാക്ഷരരായ എല്ലാവര്‍ക്കും സാക്ഷരതാ മിഷന്‍റെ നാലാംതരം തുല്യതാ കോഴ്‌സില്‍ ചേരാമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *