റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാന്‍ മസ്ജിദ് സ്ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു: 43 പേര്‍ക്ക് പരിക്ക്

April 23, 2022 - 10:22 am

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനിലെ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ സ്ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു. വടക്കന്‍ പ്രവിശ്യയായ കുന്ദൂസിലെ പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. സ്ഫോടനത്തില്‍ മരിച്ച 33 പേരില്‍ കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു. ‘ഞങ്ങള്‍ ഈ കുറ്റകൃത്യത്തെ അപലപിക്കുന്നു… ദു:ഖിതരോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു- അദ്ദേഹം പറഞ്ഞു.

കുന്ദൂസ് നഗരത്തിന് വടക്കുള്ള സൂഫികള്‍ക്കിടയില്‍ പ്രചാരമുള്ള മൗലവി സിക്കന്ദര്‍ പള്ളിയുടെ ചുവരുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. പള്ളിയിലെ കാഴ്ച ഭയാനകമായിരുന്നു. പള്ളിക്കുള്ളില്‍ ആരാധന നടത്തിയിരുന്ന പലര്‍ക്കും പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്- പള്ളിക്ക് സമീപത്തെ കട ഉടമയായ മുഹമ്മദ് ഈസ പറഞ്ഞു. സ്ഫോടനത്തില്‍ 30നും 40നും ഇടയില്‍ ആളുകള്‍ക്ക് പരിക്കേറ്റതായി സമീപത്തെ ജില്ലാ ആശുപത്രിയിലെ നഴ്സ് എഎഫ്പിയോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *