റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശീതളപാനീയം കുടിച്ച ഏഴ്‌കുട്ടികള്‍ക്ക്‌ ദാരുണാന്ത്യം

April 16, 2022 - 9:30 am

ജയ്‌പ്പൂര്‍ : ശീതളപാനീയം കുടിച്ച്‌ ഏഴുകുട്ടികള്‍ മരിച്ചു. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലാണ്‌ സംഭവം. പ്രാദേശികമായി നര്‍മിച്ച പാനീയം കുടിച്ചതാണ്‌ കുട്ടികളുടെ മരണത്തിന്‌ കാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌. 2022 ഏപ്രില്‍ 13 ബുധനാഴ്‌ച രാത്രി ഗ്രാമത്തിലെ കടച്ചവടക്കാര്‍ വിറ്റ പാക്കറ്റ്‌ ശീതളപാനീയം കുട്ടികള്‍ കുടിച്ചിരുന്നുവെന്നും തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതുടങ്ങിയെന്നും വീട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന്‌ ഗ്രാമത്തിലെ വിവിധ കച്ചവടക്കാരില്‍ നിന്ന്‌ ശേഖരിച്ച പാനീയം മെഡിക്കല്‍ സംഘം പരിശോധനക്കയച്ചു. ഇവയുടെ വില്‍പ്പന താല്‍ക്കാലികമായി നര്‍ത്തി വയ്‌ക്കാന്‍ പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

എന്നാല്‍ കുട്ടികള്‍ മരണപ്പെട്ടത്‌ ശീതള പാനീയം കഴിച്ചതുകൊണ്ടല്ലെന്ന്‌ രാജസ്ഥാന്‍ ആരോഗ്യമന്ത്രി പ്രസാദ് ലാല്‍ മീണ പറഞ്ഞു. മെഡിക്കല്‍ അന്വേഷണ റിപ്പോര്‍ട്ടു പ്രകാരം കുട്ടികള്‍ക്ക്‌ വൈറല്‍ അണുബാധ ഉണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *