തൃശൂര്‍ : കാറിലിരുന്ന് കൈനീട്ടം നല്‍കുന്ന സുരേഷ് ഗോപി എംപിയുടെയും അദ്ദേഹത്തിന്റെ കാല്‍ തൊട്ടുവണങ്ങുന്ന സ്‌ത്രീകളുടെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിരുന്നാണ് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് സുരേഷ് ഗോപിക്കുനേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ് അഞ്‌ജു പാര്‍വതി പ്രഭീഷ് .
രാഷ്ട്രീയം എന്ന കേവലം അളവുകോല്‍ വച്ച് അളന്നെടുക്കാനുളള മനുഷ്യനല്ല സുരേഷ് ഗോപിയെന്നും അദ്ദേഹത്തിന്റെ മാനവികതയും മൂല്യവും അദ്ദേഹം രാഷ്ട്രീയക്കാരനോ എംപിയോ ആയ നാള്‍ മുതല്‍ മാത്രം മുളച്ചതല്ലെന്നും അഞ്‌ജു പാര്‍വതി ഫെയ്‌ബുക്കില്‍ കുറിച്ചു. ചാണകം ,വാഴ,അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിക്കുന്നവര്‍ ഒരാവശ്യം വന്നാല്‍ആദ്യം വിളിക്കുന്നത് സുരേഷ് ഗോപിയെ ആണെന്നും അവര്‍ പറഞ്ഞു.
അദ്ദേഹം തൃശൂരിലെ എംല്‍എ ആയിരുന്നില്ല. തെരഞ്ഞെടുപ്പില്‍ തോറ്റശേഷം തനിക്ക് വോട്ടുതരാത്തവരെ മാറ്റിനിര്‍ത്താന്‍ അദ്ദേഹം പഠിച്ചില്ല. പകരം കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന പ്രാണ പദ്ധതി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ യാഥാര്‍ത്ഥ്യമാക്കി. ജനസേവനമെന്നത് കേവലം വോട്ടില്‍ മാത്രമല്ലെന്ന് തെളിയിച്ചു. ഒരുകാലത്ത് സിനിമാലോകം അദ്ദേഹത്തിന് ചുറ്റും കറങ്ങിയിരുന്നു. പക്ഷേ കറകളഞ്ഞ നന്മ മുതല്‍ക്കൂട്ടായി കരുതിയ അദ്ദേഹം പണത്തിനും സ്വത്തിനും മീതെ മനുഷ്യരെ കണ്ടു.
കൊട്ടിയൂരിലെ അനന്ദുവിനെയും അക്ഷരയെയും ചേര്‍ത്തണച്ചപ്പോള്‍ രാഷ്ട്രീയക്കാരനായിരുന്നില്ല അദ്ദേഹം. എച്ച്‌ഐവി ബാധിതരായി പോയതിന്റെ പേരില്‍ ഐത്തം കല്‍പ്പിക്കപ്പെട്ട രണ്ടുകുരുന്നുകളെ നാമടങ്ങുന്ന സമൂഹം ഒറ്റപ്പെടുത്തി. അക്ഷരകോവിലിനുളളില്‍ നിന്നുപോലും പുറത്താക്കിയപ്പോള്‍, പ്രബുദ്ധ കേരളം ഐത്തം കല്‍പ്പിച്ചപ്പോള്‍ അവര്‍ക്കുമുന്നില്‍ ദൈവദൂതനായി ചെല്ലാന്‍ ഈ ഒരു മനുഷ്യനേ കഴിഞ്ഞുളളു. അദ്ദേഹത്തെ ഭരിച്ചത് മാനവീകത മാത്രം.
മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം വട്ടവടയിലെ ജനപ്രതിനിധിയോ ഇടുക്കിയിലെ എംഎല്‍എയോ ആയിരുന്നില്ല. മനുഷ്യനെ മനുഷ്യനായി മാത്രം കാണാന്‍ കഴിയുന്ന മാനവീകതയുടെ നിറഞ്ഞ സ്‌നേഹത്തിന്റെ പേര് സുരേഷ് ഗോപിയെന്നാകുമ്പോള്‍ കാലുതൊട്ട് വന്ദിക്കാന്‍ തോന്നുന്നത് തീര്‍ത്തും സ്വാഭാവികം. അക്കമിട്ട നിരത്താന്‍ കഴിയുന്നതല്ല SG എന്നമനുഷ്യന്റെ കരുതലുകള്‍. ആ മനുഷ്യ സ്‌നേഹിയെ രാഷ്‌ിട്രീയം കൊണ്ടുമാത്രം അളന്നുതൂക്കുന്ന മനുഷ്യര്‍ക്ക് അദ്ദേഹത്തിന്റെ പേരിന്റെ ആദ്യക്ഷരം ഉച്ചരിക്കാനുളള യോഗ്യതപോലും ഇല്ലെന്ന് അഞ്‌ജു പാര്‍വതി ഫേസ്‌ബുക്കില്‍ കുറിച്ചു.
