റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : പോലീസ്‌ വാഹനത്തില്‍ നിന്ന്‌ കൈക്കൂലിപണം പിടികൂടി. പാറശാല സ്റ്റേഷനിലെ പട്രോളിംഗ്‌ വാഹനത്തില്‍ വിജിലന്‍സ്‌ നടത്തിയ പരിശോധനയിലാണ്‌ പണം പിടിച്ചെടുത്തത്‌. ഡ്രൈവറുടെ സീറ്റിന്റെ അടിഭാഗത്ത്‌ സൂക്ഷിച്ചിരുന്ന 13960 രൂപയാണ്‌ കണ്ടെടുത്തത്‌. 100,200,500 എന്നിങ്ങനെയുളള നോട്ടുകള്‍ ചുരുട്ടിയിട്ട നിലയിലായിരുന്നു.

ഗ്രേഡ്‌ എസ്‌ഐജ്യോതികുമാര്‍, ,ഡ്രൈവര്‍ അനില്‍കുമാര്‍എന്നിവരാണ്‌ വാഹനത്തിലുണ്ടായിരുന്നത്‌. ഇരുവരും ചേര്‍ന്നാണ്‌ കൈക്കൂലി വാങ്ങി വാഹനത്തില്‍ സൂക്ഷിച്ചതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക്‌ ശുപാര്‍ശ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *