ന്യൂഡല്‍ഹി: മുതിര്‍ന്ന ഐ എഫ് എസ് ഉദ്യോഗസ്ഥന് വിനയ് മോഹന്‍ ക്വാത്രയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ നേപ്പാളിലെ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ് ക്വാത്ര. ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയായി ഹര്‍ഷ് വര്ധന് ശ്രിംഗ്ല ഈ മാസം അവസാനം വിരമിക്കുന്ന ഒഴിവിലാണ് നിയമനം.ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് വിനയ് മോഹന്‍ ഈ സുപ്രധാന ചുമതല ഏറ്റെടുക്കുന്നത്. പാകിസ്ഥാന് രാഷ്ട്രീയ പ്രതിസന്ധിയും ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്. ഇതിനുപുറമെ, ഉക്രൈന് യുദ്ധവുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ വെല്ലുവിളികളും ഉണ്ട്. ക്വാത്രയ്ക്ക് വിദേശകാര്യ സേവനത്തില്‍ 32 വര്‍ഷത്തെ പരിചയമുണ്ട്. ഫ്രാന്‍സിന്റെ അംബാസഡര്‍ ഉള്‍പ്പെടെ നിരവധി സുപ്രധാന പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസി, ജനീവ, ബെയ്ജിംഗ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.



