റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സി.ഡി.എസുകള്‍ക്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ്പകള്‍ ഇന്ന് വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് 3.30 പുന്നപ്ര നോര്‍ത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പിന്നാക്ക, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പരിപാടി 2022 എപ്രില്‍ 1ന് ഉദ്ഘാടനം ചെയ്യും.

എച്ച്. സലാം എം.എല്‍.എ അധ്യക്ഷനാകും. കെ.എസ്.ബി.സി.ഡി.സി ചെയര്‍മാന്‍ അഡ്വ. കെ. പ്രസാദ്, കയര്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കെ.എസ്.ബി.സി.ഡി.സി ഡയറക്ടര്‍ എ. മഹേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഹാരിസ്, സജിത സതീശന്‍, കവിത രവികുമാര്‍, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ഷീബ രാഗേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, കെ.എസ്.ബി.സി.ഡി.സി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.പി. അലോഷ്യസ്, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, സി.ഡി.എസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അമ്പലപ്പുഴ വടക്ക് സി.ഡി.എസിന് 2.33 കോടി രൂപയും അമ്പലപ്പുഴ തെക്ക് സി.ഡി.എസിന് 1.17 കോടി രൂപയും പുന്നപ്ര വടക്ക് സി.ഡി.എസിന് ഒരു കോടി രൂപയുമാണ് നല്‍കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *