
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്റെ ഭാഗമായി കാവ് സംരക്ഷണം ജനപങ്കാളിത്തത്തിലൂടെ എന്ന വിഷയത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ജൈവവൈവിധ്യ സംരക്ഷണം, പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ജൈവവൈവിധ്യ സംരക്ഷണ സന്ദേശം പുതുതലമുറയിലെത്തിക്കുന്നതിനുമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഉടമ്പടികളിൽ നിന്നും പ്രവർത്തനങ്ങളിലേക്ക് ജൈവവൈവിധ്യം പുനസ്ഥാപിക്കുക എന്നതാണ് ഈ വർഷത്തെ ജൈവവൈവിധ്യ ദിന പ്രമേയം. കാവുകളുടെ സംരക്ഷണത്തിനായി ഭാവി പ്രവർത്തന രൂപരേഖ തയ്യാറാക്കി …