റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ മെഡിക്കൽ കോളേജ്: 668 അധ്യാപക, നഴ്സിംഗ് വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തി

March 19, 2022 - 4:41 pm

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ 147 അധ്യാപക വിഭാഗം ജീവനക്കാരേയും 521 വിവിധ കേഡറിലുള്ള നഴ്സിംഗ് വിഭാഗം ജീവനക്കാരേയും ഉൾപ്പെടെ 668 പേരെ സർവീസിൽ ഉൾപ്പെടുത്തി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 37 പ്രൊഫസർ, 34 അസോസിയേറ്റ് പ്രൊഫസർ, 50 അസിസ്റ്റന്റ് പ്രൊഫസർ, 26 ലക്ചറർ തസ്തികളിലാണ് അധ്യാപകരെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2 നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്സ്, 232 സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിംഗ് വിഭാഗം ജീവനക്കാരെ ഉൾക്കൊള്ളിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പരിയാരം മെഡിക്കൽ കോളേജ്, പരിയാരം ദന്തൽ കോളേജ്, അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, പരിയാരം കോളേജ് ഓഫ് നഴ്സിംഗ്, സഹകരണ ഹൃദയാലയ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസസ് എന്നിവ സർക്കാർ ഏറ്റെടുക്കുകയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു. ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനങ്ങൾ നടക്കുന്നതിനായി 1551 തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ തസ്തികകൾ സൃഷ്ടിക്കപ്പെട്ട അധ്യാപക, നഴ്സിംഗ് വിഭാഗം ജീവനക്കാരെയാണ് സർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *