റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻപിള്ളയെ ചോദ്യം ചെയ്യാൻ ആലോചിക്കുന്നതായി ക്രൈംബ്രാഞ്ച് എസ്.പി

March 18, 2022 - 12:59 pm

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻപിള്ളയെ ചോദ്യം ചെയ്യാൻ ആലോചിക്കുന്നതായി ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ അറിയിച്ചു. അദ്ദേഹത്തെ വിളിച്ചു വരുത്തുന്നതുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനം കൈക്കൊള്ളും. നടൻ ദിലീപിന്റെ ഫോണിലെ ഡേറ്റ നശിപ്പിക്കാൻ ഉപയോ​ഗിച്ച ഐമാക് കമ്പ്യൂട്ടർ പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം കേസുമായി ബന്ധപ്പെട്ട് സാക്ഷി സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാര്‍ നിലപാട് തേടിയിരിക്കുകയാണ്.ഡിവൈഎസ്പി ബൈജു പൗലോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പൊലീസ് പീഡനമാരോപിച്ചാണ് കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *