റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌ രാജി സമര്‍പ്പിച്ചു

March 13, 2022 - 6:59 am

പനാജി : തെരഞ്ഞെടുപ്പ വിജയത്തെ തുടര്‍ന്ന്‌ ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌ ഗവര്‍ണര്‍ പി.എസ്‌ ശ്രീധരന്‍ പിളളക്ക്‌ രാജിസമര്‍പ്പിച്ചു. രാജ്‌ ഭവനില്‍ നേരിട്ട്‌ എത്തിയാണ്‌ രാജിക്കത്ത്‌ നല്‍കിയത്‌. അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ സാവന്തിനോട്‌ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.

അടുത്ത മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേന്ദ്ര നേതൃത്വം സംസ്ഥാനത്തേക്ക്‌ അയക്കുന്ന നിരീക്ഷകരുടെ നിലപാട്‌ അനുസരിച്ചും നേതാവിന്‌ ലഭിക്കുന്ന പിന്തുണ പരിഗണിച്ചുമായിരിക്കും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക.. നിലവില്‍ പ്രമോദിന്റെയും കാബിനറ്റ് മന്ത്രി വിശ്വജിത്‌ റാണയുടെയും പേരുകളാണ്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഉയര്‍ന്നുകേള്‍ക്കുന്നത്‌ . 2017ലാണ്‌ വിശ്വജിത്ത്‌റാണ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ എത്തിയത്‌. 2019ല്‍ പരീക്കറിന്റെ മരണത്തെ തുടര്‍ന്നാണ്‌ പ്രമോദ്‌ സവന്ത്‌ ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *