റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി.എഡ് കോളേജുകളിലും ഇനി എന്‍.എസ്.എസ്; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു

March 10, 2022 - 3:19 pm

കേരളത്തിലെ ബി.എഡ് കോളേജുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍.എസ്.എസ്) യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു. കുട്ടികളില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതില്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തില്‍ മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കണം. അടിസ്ഥാന വിഭാഗങ്ങളെയും ദുര്‍ബലരെയും ഏറ്റെടുത്തുകൊണ്ട് അടിസ്ഥാന അടിസ്ഥാന സൗകര്യ വികസനത്തിനും എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍ മുന്നോട്ട് വരണം. ബി.എഡ് കോളേജുകളില്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ ആരംഭിക്കുന്നതോടെ  അദ്ധ്യാപക പരിശീലന മേഖലയില്‍ വലിയ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വി.ശശി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എസ്.എസ് സ്റ്റേറ്റ് ഓഫീസര്‍ ഡോ.അന്‍സര്‍ ആര്‍ എന്‍ മുഖ്യപ്രഭാഷണം നടത്തി. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ലൈജു വി, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ പി, തുടങ്ങിയവരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *