അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: സ്മൈൽ കേരള വായ്പാ പദ്ധതി

March 8, 2022 - 3:52 pm

കണ്ണൂർ: സർക്കാറിന്റെയും സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്മൈൽ കേരള’ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊവിഡ്-19 ബാധിച്ച് 18നും 55നും ഇടയിൽ പ്രായമുള്ള, മുഖ്യവരുമാനദായകനായ വ്യക്തി മരിച്ച കുടുംബങ്ങളിലെ (പട്ടികവർഗ/ന്യൂനപക്ഷ/പൊതുവിഭാഗം) വനിതാ ആശ്രിതർക്കാണ് വായ്പ. ആറ് ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപവരെ വായ്പ ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും ലഭ്യമാണ്. ഇവരുടെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷക കേരളത്തിൽ സ്ഥിരം താമസക്കാരിയായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2701399, 9496015014

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *