റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎം സംസ്ഥാന കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച പരാമർശം:കുസൃതി ചോദ്യത്തിന് മറുപടി പറഞ്ഞതാണെന്ന് കോടിയേരി

March 6, 2022 - 8:55 am

കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച പരാമർശം കുസൃതി ചോദ്യത്തിന് മറുപടി പറഞ്ഞതാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വനിതാ കമ്മിഷന് ചിലർ നൽകിയ പരാതി കാര്യം അറിയാതെയാണെന്നും കമ്മീഷൻ ചോദിച്ചാൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പി. ജയരാജനെ സംസ്ഥാന സമിതിയിലെടുക്കാത്തത് സംബന്ധിച്ച് പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിലാണ് പറയേണ്ടതെന്നും ഫേസ്ബുക്കിൽ പറയുന്നതിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും കോടിയേരി വ്യക്തമാക്കി. സിപിഎമ്മിലെ എല്ലാ നേതാക്കളും ജനഹൃദയങ്ങളിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *