റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിരത്‌നത്തിന്റ പീരിയഡ് ഡ്രാമയായ പൊന്നിയിന്‍ സെല്‍വന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറക്കി. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്തംബർ 30 ന് റിലീസ് ചെയ്യും.
ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

മണിരത്‌നത്തിന്റെ തന്നെ മെഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും സംയുക്തമായാണ് രണ്ടു ഭാഗങ്ങളുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ ഭാഗമായ ‘പൊന്നിയിന്‍ സെല്‍വന്‍-‘ 2022 സെപ്റ്റംബര്‍ 30-ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.പത്താം നൂറ്റാണ്ടില്‍, ചോഴ രാജവംശമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചോഴ ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും, അപകടങ്ങളും, സൈന്യത്തിനും ശത്രുക്കള്‍ക്കും, ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളും, ത്യാഗങ്ങളും,നേട്ടങ്ങളുമെല്ലാം ചടുലതയോടെ അവതരിപ്പിക്കുന്ന തരത്തിലുള്ള നിര്‍മാണമാണ് ഈ ചിത്രത്തിന്റേത് .

ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്‌കാരമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’.
അതുക്കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതല്‍ സിനിമാ പ്രേമികള്‍ ആകാംക്ഷാഭരിതരാണ്. വിക്രം, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ഈ ചിത്രത്തിൽ വേഷമിടുന്നു. ഏ. ആര്‍. റഹ്മാനാണ് സംഗീതസംവിധായകന്‍. ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *