റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: പനങ്ങാട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയ കയർഭൂവസ്ത്ര പ്രവൃത്തികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം.കുട്ടിക്കൃഷ്ണൻ നിർവഹിച്ചു. വേങ്ങോളിതാഴെ വയൽഫീൽഡ് ബോത്തി, കുന്നൻകണ്ടി തോട് എന്നിവിടങ്ങളിലായി മണ്ണ് ജല സംരക്ഷണപ്രവൃത്തിയുടെ ഭാഗമായി എട്ടുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രവൃത്തികളാണ് ചെയ്യുന്നത്.1700 തൊഴിൽദിനങ്ങളും ഇതിന്റെ ഭാഗമായി ലഭിക്കും. സംസ്ഥാന കയർ കോർപ്പറേഷനാണ് ആവശ്യമായ കയർഭൂവസ്ത്രം നൽകുന്നത്.

വൈസ് പ്രസിഡണ്ട് ഇ.വി.ഖദീശക്കുട്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർമാൻ ഷാജി.കെ.പണിക്കർ, ബ്ലോക്ക്‌ മെമ്പർമാരായ ഇസ്മയിൽ രാരോത്ത്, ദെയ്ജ അമീൻ, സെക്രട്ടറി മുഹമ്മദ് ലുഖ്മാൻ അസി.എഞ്ചിനീയർ ജിബിൻ, ഓവർസിയർ പ്രഭുലേഷ് തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *