റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ: പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് നിർബന്ധിച്ച് കഞ്ചാവു വലിപ്പിച്ചെന്ന പരാതിയിൽ 19 കാരനെ പോലീസ് അറസ്റ്റ്ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്താണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പുല്ലഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. ‘കഞ്ചാവ് ഇല പൊടിച്ച് ബീഡിയിൽ നിറച്ച് കത്തിച്ചുവലിച്ചാൽ പറന്നുനടക്കാമെന്നും നല്ല സുഖം കിട്ടുമെന്നും’ പ്രേരിപ്പിച്ച് പ്രതി നിർബന്ധിച്ച് വലിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കഞ്ചാവ് വലിച്ച പതിനഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു.
.
പുല്ലഴി കാഞ്ചന കലാസമിതിക്കു സമീപം പണക്കാരൻ വീട്ടിൽ വിജേഷിനെ (19) ആണ് അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരി 22നു വൈകിട്ട് ആറ് മണിക്ക് പുല്ലഴി ലക്ഷ്മി മില്ലിന് അടുത്തുള്ള പാറ എന്ന മൈതാനത്താണു സംഭവം .കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകേണ്ടിയും വന്നതായി അമ്മയുടെ പരാതിയിലുണ്ട്.സംഭവം നടന്ന സ്ഥലത്തുനിന്നു തന്നെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്

വെസ്റ്റ് എസ്ഐ കെ.സി.ബൈജുവിന്റെ നേതൃത്വത്തിൽ എസ് ഐ ബൈജു, ജൂനിയർ എസ് ഐ വിനയൻ,എസ്‌ സി പി ഒ ജോബി, സിപി ഒ അബീഷ് ആൻറണി, സുജിത്ത്, അനിൽ കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *