എസ് എന്‍ സ്വാമി കെ മധു മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
ചിത്രത്തില്‍ അഭിനയിക്കുന്ന നടി കനിഹ സിബിഐ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തതിലുള്ള സന്തോഷം പങ്കിടുകയാണ്.’ലെജന്‍ഡറി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കും കെ മധുവിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. സിബിഐ ടീമില്‍ ഭാഗമാകാന്‍ കഴിഞ്ഞു. ഇഷ്ട നടനൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കാത്തിരിക്കുന്നു,’ എന്നാണ് കനിഹ കുറിച്ചത്.
പഴശ്ശിരാജ, ദ്രോണ, കോബ്ര, ബാബൂട്ടിയുടെ നാമത്തില്‍, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിലെല്ലാം മുന്‍പ് മമ്മൂട്ടിയ്ക്ക് ഒപ്പം കനിഹ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യാണ് ഒടുവില്‍ റിലീസ് ചെയ്ത കനിഹയുടെ ചിത്രം. ലാലു അലക്‌സിന്റെ ഭാര്യ വേഷത്തിലാണ് ചിത്രത്തില്‍ കനിഹ അഭിനയിച്ചത്. സുരേഷ് ഗോപി ജോഷി ചിത്രം ‘പാപ്പനി’ലും കനിഹയുണ്ട്.
കെ മധു സംവിധാനം ചെയ്യുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുന്‍ സിബിഐ സിരീസ് സിനിമകളുടെ രചന നിര്‍വ്വഹിച്ച എസ് എന്‍ സ്വാമി തന്നെയാണ്. മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്, സായി കുമാര്‍ എന്നിവരും ചിത്രത്തിലുണ്ടാവുമെന്ന് മുന്‍പു തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുന്‍പ് ബോക്‌സ് ഓഫീസില്‍ വൻ വിജയം നേടിയിരിക്കുന്ന ചിത്രങ്ങളാണ്.
