അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്  സ്കോളര്‍ഷിപ്പ് പരീക്ഷ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മാര്‍ച്ച് 12ന് നടക്കും. 2021-22 അധ്യയനവര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്ന  ജില്ലകളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്.
 
പട്ടികവര്‍ഗ വിഭാഗത്തില്‍  ഉള്‍പ്പെട്ട, വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാം. പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വരുമാന പരിധി ബാധകമല്ല.

വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം  ഫെബ്രുവരി 21ന് മുന്‍പ് സമര്‍പ്പിക്കണം.

ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലും അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍: 0475-2222353

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *