റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിന്‍ഡീസിനെതിരായ ടി-20: കാണികളെ അനുവദിക്കില്ല

February 5, 2022 - 10:33 am

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി-20 പരമ്പരയ്ക്ക് കാണികളെ അനുവദിക്കില്ല. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മൂന്നു ടി20 മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയാണു വ്യക്തമാക്കിയത്.

പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരും 70 ശതമാനം കാണികളെ അനുവദിക്കുമെന്ന് ഗാംഗുലിയും നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു പുതിയ തീരുമാനമെന്നു ഗാംഗുലി വിശദീകരിച്ചു.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. ബംഗാള്‍ സര്‍ക്കാരിന്റെ അനുമതിയുണ്ടെങ്കിലും പൊതുജനങ്ങള്‍ക്കുള്ള ടിക്കറ്റ് വിതരണം ഉണ്ടായിരിക്കില്ല. മഹാമാരിക്കാലത്ത് കളിക്കാരുടെ സുരക്ഷയാണു പ്രധാനമെന്നും ഗാംഗുലി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *