റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചോദ്യം ചെയ്യലിനിടെ രോഷാകുലനായി ചാടിയെഴുന്നേറ്റ് ദിലീപ്: പ്രകോപിതനായത് മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയപ്പോള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനിടെ നടന്‍ ദിലീപ് രോഷാകുലനായി ചാടിയെഴുന്നേറ്റതായി പ്രോസിക്യൂഷന്‍.

നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദിലീപ് രോഷാകുലനായത്. പ്രോസിക്യൂഷനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ചോദ്യം ചെയ്യലിനിടെ ചാടിയെഴുന്നേറ്റ് നിങ്ങളെന്നെ വെറുതെ കേസില്‍ പ്രതിയാക്കുകയാണെന്നും സഹകരിക്കില്ലെന്നും ദിലീപ് പറഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

ദിലീപ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് പ്രോസിക്യൂഷന്‍ നേരത്തേയും കോടതിയെ അറിയിച്ചിരുന്നു. ദിലീപും മറ്റ് പ്രതികളും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നിഷേധിക്കണമെന്ന് ഡി.ജി.പി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ദിലീപ് അടക്കമുളള പ്രതികള്‍ നിസഹകരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് കൈയ്യിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *