റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ചികിത്സ: ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒഴിവുള്ളത് 735 കിടക്കകള്‍

January 31, 2022 - 2:42 pm

എറണാകുളം ജില്ലയില്‍ കോവിഡ് രോഗബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത് 372 പേര്‍. 735 കിടക്കകള്‍ നിലവില്‍ കോവിഡ് ബാധിതര്‍ക്കായി ഒഴിവുണ്ട്. ആകെ 1107 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്.  

കളമശേരി മെഡിക്കല്‍ കോളേജില്‍ 53 പേരാണു ചികിത്സയിലുള്ളത്. കോവിഡിനായി 67 കിടക്കകളാണ് ഇവിടെയുള്ളത്. അമ്പലമുകള്‍ കോവിഡ് ആശുപത്രിയില്‍ 500 കിടക്കകളുള്ളതില്‍ 118 പേര്‍ ചികിത്സയിലുണ്ട്. ആലുവ ജില്ലാ ആശുപത്രിയിലുള്ള 100 കിടക്കകളില്‍ 61 പേരാണു ചികിത്സയിലുള്ളത്. കൊച്ചി ഐ.എന്‍.എസ് സഞ്ജീവനിയില്‍ 37 പേര്‍ ചികിത്സയിലുണ്ട്. 181 കിടക്കകള്‍ ഇവിടെയുണ്ട്. 

മുവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ 15 കിടക്കകളാണ് കോവിഡ് രോഗികള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. 13 പേര്‍ ചികിത്സയിലുണ്ട്. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ 20 കിടക്കകള്‍ ഉള്ളതില്‍ അഞ്ചു പേരും അങ്കമാലി താലൂക്ക് ആശുപത്രിയില്‍ 30 കിടക്കകള്‍ ഉള്ളതില്‍ 18 പേരും ചികിത്സയിലുണ്ട്. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ 12  പേര്‍ ചികിത്സയിലുണ്ട്. 23 കിടക്കകള്‍ ഉണ്ട്. 

മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 23 കിടക്കകളില്‍ അഞ്ചുപേര്‍ ചികിത്സയിലുണ്ട്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ഒരാളാണു ചികിത്സയിലുള്ളത്. 12 കിടക്കകള്‍ ഒഴിവുണ്ട്. 

ഇതുകൂടാതെ ബിപിസിഎല്‍ അമ്പലമുകള്‍ എഫ്.എല്‍.ടി.സിയില്‍ 19 കിടക്കകളും ടി.സി.എസ് ഹെല്‍ത്ത് കെയര്‍ എഫ്.എല്‍.ടി.സിയില്‍ 22 കിടക്കകളും എറണാകുളം സബ് ജെയില്‍ എഫ്.എല്‍.ടി.സിയില്‍ 45 കിടക്കകളും ഒഴിവുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *