റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എംബിഎ മാര്‍ക്ക്‌ലിസ്‌റ്റിന്‌ ഒന്നരലക്ഷം കൈക്കൂലി വാങ്ങിയ ജിവനക്കാരിയെ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തു

January 30, 2022 - 8:51 am

കോട്ടയം : എംബിഎ മാര്‍ക്ക ലിസറ്റിന്‌ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ കോട്ടയം എംജി സര്‍വകലാശാലയിലെ ജീവനക്കാരിയെ വിജിലന്‍സ്‌ പൊക്കി. യൂണിവേഴ്‌സിറ്റി അസിസറ്റന്റ് സി.ജെ എല്‍സിയാണ്‌ പിടിയിലായത്‌. ഇവരുടെ അക്കൗണ്ട്‌ വഴി ഒന്നേകാല്‍ ലക്ഷം രൂപ കൈമാറിയതായി വിജിലന്‍സ്‌ കണ്ടെത്തി. ബാക്കി തുക വാങ്ങുന്നതിനിടെയാണ്‌ അറസ്‌റ്റ്‌. പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ്‌ നടപടി.

2022 ജനുവരി 29ന്‌ ഉച്ചക്ക്‌ 12 മണിയോടെയായിരുന്നു സംഭവം. പരാതിക്കാരിയായ വിദ്യാര്‍ത്ഥി എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്നു.മാര്‍ക്ക്‌ലിസ്‌റ്റിനും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായാണ്‌ സര്‍വകലാശാലയില്‍ അപേക്ഷ നല്‍കിയത്‌. സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാന്‍ യൂണിവേഴ്‌സിറ്റിയില്‍ കാലതാമസം നേരിട്ടു. ജോലിയാവശ്യത്തിനാണ്‌ സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ത്ഥി സര്‍വകലാശാലയിലെത്തിയത്‌. ഈ സമയത്താണ്‌ എല്‍സിയെ പരിചയപ്പെടുന്നത്‌. വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിന്‌ ഇവര്‍ ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയയിരുന്നു.

ആദ്യഘട്ടം ഒരുലക്ഷം രൂപ അക്കൗണ്ട്‌ വഴിയും പിന്നീട്‌ 25,000 പലഘട്ടങ്ങളിലായും നല്‍കി. ബാക്കി 30,000രൂപക്കായി വാശിപിടിച്ചതോയൊണ്‌ വിദ്യാര്‍ത്ഥി ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചത്‌. .പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനോപ്‌തലിന്‍ പൗഡര്‍പൂശിയ നോട്ടുകളുമായി വിജിലന്‍സ്‌, വിദ്യാര്‍ത്ഥിയെ സര്‍വകാലാശാലയിലേക്ക്‌ അയക്കുകയായിരുന്നു. എല്‍സി പണം കൈപ്പറ്റിയതിന്‌ പിന്നാലെ വിജലന്‍സ്‌ പിടികൂടുകയായിരുന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *