പാലാ: പാലാ വളളിച്ചിറയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നടന്ന പോലീസ് പരിശോധനയില്‍ ഏഴുപേര്‍ പിടിയിലായി. നാല് പുരുഷന്മാരും മൂന്ന് സ്‌ത്രീകളുമാണ് പിടിയിലായത്. പാലാ, പ്രവിത്താനം ,തൊടുപുഴ സ്വദേശികളായ സ്‌ത്രീകളെയാണ് പോലീസ് പിടികൂടിയത്. ഇവെര കോടതിയില്‍ ഹാജരാക്കിയ ശേഷം അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
വാണിഭ കേന്ദ്രം നടത്തിപ്പുകാരന്‍ പാലഉളളനാട് കവിയില്‍ ജോസഫ്(ടോമി-57), ഇടപാടുകാരായ പൂവരണി ആനകുത്തിയില്‍ ബാലകൃഷ്‌ണന്‍നായര്‍ ബിനു(49), തോടനാട് കരിന്തോട്ടില്‍ മനോജ് (39),ചെങ്ങളം കാഞ്ഞിരമറ്റം പന്തപ്ലാക്കല്‍ ബോബി (57)എന്നിവരാണ് അ്‌റസ്‌റ്റിലായ പുരുഷന്മാര്‍. 2022 ജനുവരി 29 ശനിയാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം.
പാലാ വളളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച പണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ റെയ്‌ഡിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.



