റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുതിരാനിലെ രണ്ടാം തുരങ്കം തുറന്നു.

January 21, 2022 - 8:23 am

തൃശൂര്‍ : കുതിരാന്‍ തുരങ്കം ഗതാഗതത്തിന്‌ തുറന്നുകൊടുത്തു. റോഡ്‌ നിര്‍മാണ പ്രവര്‍ത്തികളുടെ വേഗം കൂട്ടാനായിട്ടുളള ഗതാഗത ക്രമീകരണങ്ങളുടെഭാഗമായിട്ടാണ്‌ തുരങ്കം തുറന്നത്‌. 2022 ജനുവരി 20 വ്യാഴാഴ്‌ച 12.35ന്‌ ജില്ലാ കലക്ടര്‍ ഹരിത വി.കുമാര്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ ആര്‍ ആദിത്യ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷമാണ് തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തത്..

പൊതുമരാമതത്‌ വകുപ്പ്‌ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ അദ്ധ്യക്ഷതയില്‍ ജില്ലയിലെ മന്ത്രിമാരായ കെ.രാജന്‍, കെ.രാധാകൃഷ്‌ണന്‍, ഡോ. ആര്‍ ബിന്ദു, ടി.എന്‍ പ്രതാപന്‍ എംപി എന്നിവരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നാണ്‌ തുരങ്കം തുറക്കുന്നതിനുളള തീരുമാനം കൈക്കൊണ്ടത്‌. അടുത്ത രണ്ടുമാസം കൊണ്ട്‌ അനുബന്ധ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച്‌ ഗതാഗതം പൂര്‍ണ സജ്ജമാക്കുമെന്ന്‌ കലക്ടര്‍ അറിയിച്ചു. ജില്ലാ വികസന കമ്മീഷണര്‍ അരുണ്‍ കെ.വിജയന്‍ ,അസി. കലക്ടര്‍ സുഫിയാന്‍ അഹമ്മദ് എന്നിവരും കുതിരാനില്‍ എത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *