റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിഥി തൊഴിലാളിയുടെ മകളെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച മുര്‍ഷിബാദ്‌ സ്വദേശിനിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

January 18, 2022 - 9:22 am

ചാലക്കുടി : അതിഥി തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ സുഹൃത്തിനെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കാമെന്ന വാഗ്‌ദാനം നല്‍കി ഇറക്കി കൊണ്ടുപോയ യുവതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വെസ്‌റ്റ്‌ ബംഗാള്‍ മുര്‍ഷിബാദ്‌ സ്വദേശിനി സാത്തി ബീവി(25) ആണ്‌ അറസ്‌റ്റിലായത്‌. 2022 ജനുവരി 14 വെളളിയാഴ്‌ചയായിരുന്നു സംഭവം.

മാതാപിതാക്കള്‍ ജോലിക്ക്‌ പോയസമയം പെണ്‍കുട്ടിയുടെ ബംഗാള്‍ സ്വദേശിയായ സുഹൃത്തിനെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കാമെന്ന്‌ പ്രലോഭിപ്പിച്ച് പെരുമ്പാവൂരിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന്‌ ചാലക്കുടി ഡിവൈഎസ്‌പി ആര്‍ സന്തോഷിന്റെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ്‌ കാണാതായപെണ്‍കുട്ടിയെയും പ്രതിയെയും പെരുമ്പാവൂര്‍ല്‍ നിന്നും കണ്ടെത്തിയത്‌.

പെരുമ്പാവൂരില്‍ ജോലി ചെയ്യുന്ന പുരുഷ സുഹൃത്തിനെ കാണാന്‍ മുര്‍ഷിബാദിലുളള ഭര്‍ത്താവ്‌ അറിയാതെ വന്നതാണെന്നും പെണ്‍കുട്ടിയെയുംകൂട്ടി കൊല്‍ക്കൊത്തയിലേക്ക്‌ കടക്കാനായിരുന്നു പദ്ധതിയെന്നും ഇവര്‍ പോലീസിനോട്‌ സമ്മതിച്ചു. ട്രെയിന്‍മാര്‍ഗം കൊല്‍ക്കൊത്തയിലേക്ക്‌ പോകുമ്പോള്‍ പോലീസ്‌ പരിശോധനയില്‍ പിടിയിലാകാനുളള സാധ്യത കൂടുതലാണെന്ന മനസിലാക്കി പ്രതി അ്‌ന്തര്‍ സംസ്ഥാന ബസുകളിലാണ്‌ പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിച്ചത്‌.

ദീര്‍ഘദൂര സര്‍വീസ്‌ നടത്തുന്ന ട്രാവല്‍ ഏജന്‍സികളില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി പെണ്‍കുട്ടിയുമായി രാത്രിയാത്രക്ക്‌ ബുക്കുചെയ്‌ത യാത്രാ രേഖകള്‍ കണ്ടെത്തി. തുടര്‍ന്ന്‌ മഫ്‌തിയില്‍ ട്രാവല്‍ ഏജന്‍സി ഓഫീസിലും യാത്രക്കാരെന്ന വ്യാജേന ബസിലും കയറിയാണ്‌ പോലീസ്‌ ഇവരെ കസ്റ്റഡിയിലടുത്തത്‌. എസ്‌ഐ സി.എസ്‌ .സൂരജ്‌, എഎസ്‌ഐമാരായ എംവി.സെബി, ജയ്‌സണ്‍, സീനിയര്‍ സിപിഒമാരായ സജിമോന്‍, കെഎം നിതാഷ്‌, അശ്വതി എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *