റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസ്‌ കസ്റ്റഡിയില്‍ നിന്ന്‌ രക്ഷപെട്ട പ്രതിയെ വീണ്ടും പിടികൂടി

January 15, 2022 - 8:28 am

കല്‍പ്പറ്റ ; പോലീസിനെ വെട്ടിച്ച്‌ ഓടിപ്പോയ പ്രതി വീണ്ടും പിടിയിലായി. മുണ്ടേരികുന്നത്ത്‌ അബ്ദുളള റിഫ(27) ആണ്‌ പിടിയിലായത്‌. 2022 ജനുവരി 12 ബുധനാഴ്‌ച വൈകിട്ട്‌ 6 മണിയോടെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ മദ്യലഹരിയില്‍ കത്തിവീശി ഭീകരാന്തരീക്ഷം ഉണ്ടാക്കിയതിന്‌ അബ്ദുളള റിഫ, കമ്പളക്കാട്‌ പുത്തന്‍പുരക്കല്‍ മുഹമ്മദ്‌ മന്‍സൂര്‍(28) എന്നിവരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു. അബ്ദുളള റിഫയാണ്‌ കത്തിവീശിയത്‌. സ്ഥല്‌ത്തെത്തിയ പോലീസിനോടും ഇവര്‍ തട്ടിക്കയറി.

അതേത്തുടര്‍ന്ന്‌ ഇരുവരെയും കസ്‌റ്റഡിയിലെടുത്ത്‌ വ്യാഴാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ നിന്ന്‌ വൈദ്യ പരിശോധന നടത്തി തിരികെ സ്‌റ്റേഷനിലെത്തിച്ച്‌ പോലീസ്‌ ജീപ്പില്‍ നിന്ന്‌ ഇറക്കുമ്പോള്‍ സ്റ്റേഷന്‌ സമീപത്തെ തോട്ടത്തിലൂടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. വ്യാഴാഴ്‌ച നടത്തിയ തെരച്ചിലില്‍ കമ്പളക്കാട്ടുനിന്നാണ്‌ ഇയാള്‍ വീണ്ടും പിടിയിലായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *