ന്യൂഡല്‍ഹി: പന്ത്രണ്ടായിരത്തിലേറെ എന്‍.ജി.ഒകളുടെ വിദേശത്തുനിന്നു ധനസഹായം സ്വീകരിക്കാനുള്ള എഫ്.സി.ആര്‍.എ. െലെസന്‍സ് റദ്ദായി. ഇതില്‍ ആറായിരത്തോളം എന്‍.ജി.ഒകളുടേയും മറ്റു സ്ഥാപനങ്ങളുടേയും എഫ്.സി.ആര്‍.എ. ലൈസന്‍സിന്റെ കാലാവധി 31-നാണ് അവസാനിച്ചത്. വെള്ളിയാഴ്ചവരെ 22,762 സംഘടനകള്‍ക്കാണ് എഫ്.സി.ആര്‍.എ. രജിസ്ട്രേഷനുണ്ടായിരുന്നുന്നത്. ഇന്നലെ ഇവയുടെ എണ്ണം 16,829 ആയി ചുരുങ്ങി.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമി, ലെപ്രസി മിഷന്‍ എന്നിവ അടക്കമുള്ള എന്‍.ജി.ഒകളുടെ ലൈസന്‍സാണ് റദ്ദായത്. മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിസീന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ വിസമ്മതിച്ചതിനു പിന്നാലെയാണ് ഈ നടപടിയും. എന്നാല്‍ കാലാവധി കഴിയാറായെന്നു കാട്ടി നോട്ടീസ് അയച്ചിട്ടും പുതുക്കലിനുള്ള അപേക്ഷ സമര്‍പ്പിക്കാത്തതിനാലാണ് ഇവയുടെ െലെസന്‍സ് റദ്ദായതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 2020 സെപ്റ്റംബര്‍ 20 നും കഴിഞ്ഞ ഡിസംബര്‍ 31 നും ഇടയില്‍ 18,778 സന്നദ്ധസംഘടനകളുടെ െലെസന്‍സാണ് പുതുക്കേണ്ടിയിരുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഇവയില്‍ 12,989 എണ്ണം പുതുക്കലിന് അപേക്ഷ നല്‍കി. നിയമാനുസൃതം അപേക്ഷ നല്‍കാതിരുന്ന 5,789 സംഘടനകളുടെ െലെസന്‍സ് കഴിഞ്ഞ 31 ന് റദ്ദായി. മദര്‍ തെരേസ ചാരിറ്റിയുടേതടക്കം 179 അപേക്ഷകള്‍ നിരസിച്ചു. ഇതര സംഘടനകളുടെ അപേക്ഷകളില്‍ പരിശോധന പുരോഗമിക്കുന്നതായും മന്ത്രാലയം അറിയിച്ചു. ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഫൗണ്ടേഷന്‍, ലേഡി ശ്രീ റാം കോളജ് ഫോര്‍ വിമന്‍, ഡല്‍ഹി കോളജ് ഓഫ് എന്‍ജിനീയറിങ് എന്നിവയുടേയും ലൈസന്‍സ് നഷ്ടമായിട്ടുണ്ട്.
റിപ്പോര്‍ട്ട്
ന

