റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി

December 28, 2021 - 4:37 pm

തിരുവനന്തപുരം: വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി. പാലോട് വനമേഖലയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.

27/12/21 തിങ്കളാഴ്‌ച രാവിലെയാണ് ബന്ധുക്കളായ മൂന്ന് കുട്ടികളെ കാണാതായത്. അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന ബന്ധുക്കളായ കുട്ടികളെയാണ് കാണാതായത്. 11, 13, 14 വയസ്സാണ് കുട്ടികളുടെ പ്രായം. വീട്ടില്‍‌ നിന്ന് പണമെടുത്താണ് കുട്ടികള്‍ പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കുട്ടികളിലൊരാള്‍ മുന്‍പും വീടുവിട്ടിറങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പാലോടെ വനപ്രദേശത്ത് കുട്ടികളിലൊരാളെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *