ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി; ഡിവൈഎഫ്‌ഐ വിഷയത്തെ വഴിതിരിച്ച് വിടാൻ ശ്രമിക്കുകയാണെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന വാർത്ത ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി ഭീഷണി മുഴക്കിയ വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരണം. അതേസമയം ഡിവൈഎഫ്‌ഐ വിഷയത്തെ വഴിതിരിച്ച് വിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Share
അഭിപ്രായം എഴുതാം