റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കപ്പിൾസ് ഒരുക്കുന്ന മറിയം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

December 20, 2021 - 10:50 pm

കപ്പിൾ സംവിധായകരായ ബിബിൻ ജോയ്, ഷിഹാബിബിൻ എന്നിവർ സംവിധാനം ചെയ്ത ചിത്രമാണ് മറിയം. എ എം കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ചു കപൂര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ചിത്രികരണം പൂര്‍ത്തിയായി.

അപ്രതീക്ഷിത സാഹചര്യത്തിലൂടെ തികച്ചും അപരിചിതമായ ഒരു ചുറ്റുപാടിലേക്ക് എത്തിപ്പെടുന്ന മറിയം എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രകൃതി മനോഹാരിത നിറഞ്ഞു നിൽക്കുന്ന കുമരകത്തിൽ ഒരുക്കിയിരിക്കുന്ന മറിയം എന്ന ചിത്രത്തിൽ മൃണാളിനി സൂസണ്‍ ജോര്‍ജാണ് മറിയത്തിന്റെ വേഷത്തിലെത്തുന്നത്.

ജോസഫ് ചിലമ്ബന്‍, ക്രിസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, അനിക്സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ വി, സുനില്‍, എബി ചാണ്ടി, ബോബിന്‍ ജോയി, അരുണ്‍ ചാക്കോ, മെല്‍ബിന്‍ ബേബി, ചിന്നു മൃദുല്‍, ശ്രീനിക്, അരുണ്‍ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യന്‍ പെരുമ്ബാവൂര്‍, ദീപു, വിജീഷ്, ഷാമോന്‍ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു. രചന ബിബിൻ ജോയി, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, എഡിറ്റിംഗ് – റാഷിന്‍ അഹമ്മദ്, ഗാനരചന – വിഭു പിരപ്പന്‍കോട്, സംഗീതം – വിഭു വെഞ്ഞാറമൂട്, ആലാപനം – അവനി എസ് എസ്, വിഭു വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രേമന്‍ പെരുമ്ബാവൂര്‍, കല- വിനീഷ് കണ്ണന്‍, ചമയം – ജയരാജ് കട്ടപ്പന, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – സന്ദീപ് അജിത്ത്കുമാര്‍ , അസ്സോസിയേറ്റ് ഡയറക്ടര്‍ – സേയ്ദ് അസീസ്, പശ്ചാത്തല സംഗീതം – ഗിരി സദാശിവന്‍, സ്റ്റില്‍സ് – ജാക്സന്‍ കട്ടപ്പന, പി ആര്‍ ഓ – അജയ് തുണ്ടത്തില്‍, ബാനർ എ എം കെ പ്രൊഡക്ഷൻസ്. എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *