റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീരില്‍ ലഷ്‌കര്‍ ഭീകരനെ സൈന്യം വധിച്ചു

December 19, 2021 - 12:45 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹര്‍വാന്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ലഷ്‌കര്‍ ഭീകരനെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ് . ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം മേഖലയില്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ സേന ഭീകരനെ വധിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *