റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് പത്തംഗസംഘം യുവാവിനെ വെട്ടിക്കൊന്നു; കാൽ വെട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു

December 11, 2021 - 7:27 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തംഗസംഘം യുവാവിന്റെ കാൽ വെട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷിന്റെ കാലാണ് ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘം വെട്ടിയെടുത്തത്. സംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.

വെട്ടേറ്റു വീണ ശേഷമാണ് സുധീഷിന്റെ കാൽ അക്രമിസംഘം വെട്ടിമാറ്റിയത്. സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ മുറിഞ്ഞു പോയ കാലുമെടുത്ത് പുറത്തേക്ക് വരികയും ബൈക്കിൽ കയറി തിരിച്ചു പോകും വഴി റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *