റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പാലക്കാട്: അനധികൃത മണൽ കടത്ത്: രണ്ട് ടിപ്പർ ലോറികൾ റവന്യൂ സ്ക്വാഡുകൾ പിടികൂടി

November 22, 2021 - 2:24 pm

പാലക്കാട്: അനധികൃതമായി പുഴമണൽ കടത്തിയ രണ്ട് ടിപ്പർ ലോറികൾ ഒറ്റപ്പാലം സബ് കലക്ടർ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. പട്ടാമ്പി തിരുവേഗപ്പുറ വില്ലേജ് പരിധിയിലെ പൈലിപ്പുറത്ത് നിന്നും അനധികൃതമായി പുഴ മണൽ കയറ്റി വരികയായിരുന്ന രണ്ട് ടിപ്പർ ലോറികളാണ് പിടികൂടിയത്. വാഹനങ്ങളിൽ  ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി വാഹനങ്ങൾ കൊപ്പം പോലീസിന് കൈമാറിയതായി പരിശോധനക്ക് നേതൃത്വം നൽകിയ പട്ടാമ്പി തഹസിൽദാർ ടി.പി കിഷോർ അറിയിച്ചു. വില്ലേജ് ഓഫീസർമാരായ കെ.സി. കൃഷ്ണകുമാർ, അജിത ഫിലിപ്പ്, ഉദ്യോഗസ്ഥരായ രോഹിത്, എസ്.സെബാസ്റ്റ്യൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. അനധികൃത കരിങ്കൽ, ചെങ്കൽ ക്വാറി ഖനനം, മണൽ കടത്ത്, നെൽവയൽ നികത്തൽ എന്നിവ തടയുന്നതിനായി ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ ഉൾപ്പെട്ട സബ് ഡിവിഷൻതല സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളതായും പ്രകൃതി ചൂഷണ പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഒറ്റപ്പാലം സബ് കലക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *