റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വായ്പ തിരിച്ചടച്ചില്ല: അസം മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

November 8, 2021 - 11:23 am

ന്യൂഡല്‍ഹി: വായ്പയുടെ തിരിച്ചടവിലെ വീഴ്ചയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അസം മുന്‍ മുുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഹിതേശ്വര്‍ സൈക്കിയയുടെ മകന്‍ അശോക് സൈക്കിയയെ സിബിഐ അറസ്റ്റ് ചെയ്തു. 9 ലക്ഷം രൂപ വായ്പയെടുത്ത കേസില്‍ വാറന്റ് അയച്ചിട്ടും ഹാജരാകാത്തതിനാണ് അറസ്റ്റ്. സിബിഐ ഗോഹട്ടി ടീമാണ് അശോകിനെ ചോദ്യം ചെയ്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. അശോകിനെ ബിജെപി സിബിഐയെ ഉപയോഗിച്ചു കുടുക്കുകയായിരുന്നുവെന്ന് മൂത്ത സഹോദരനും ആസാം പ്രതിപക്ഷനേതാവുമായ ദേബബ്രത സൈക്കിയ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *