റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രളയദുരിതബാധിതര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഭക്ഷ്യധാന്യ കിറ്റ്; വിതരണം തുടങ്ങി

November 7, 2021 - 8:34 pm

കോട്ടയം: ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ പ്രളയദുരിതം അനുഭവിച്ചവര്‍ക്ക് വേണ്ടി കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 1500 രൂപ വിലവരുന്ന 3000 ഭക്ഷ്യധാന്യ കിറ്റ് വിതരണംചെയ്തു തുടങ്ങി. 

നെസ്ലെ ഇന്ത്യയുടെയും വൈക്കം ജെ.സി.ഐ.യുടെയും സഹകരണത്തോടെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി  നിയോജകമണ്ഡലങ്ങളിലുള്‍പ്പെട്ട പത്തു പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കുക. കനിവിന്റെ കൈത്താങ്ങ് പരിപാടിയുടെ ഉദ്ഘാടനം മുണ്ടക്കയം സി.എസ്.ഐ. ചര്‍ച്ച് പാരിഷ് ഹാളില്‍ മുന്‍ എം.പി. ജോസ് കെ. മാണി നിര്‍വഹിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷയായി. തോമസ് ചാഴികാടന്‍ എം.പി മുഖ്യതിഥിയായി.    

അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജസ്സി ഷാജന്‍, ടി.എന്‍. ഗിരീഷ് കുമാര്‍, ജില്ലാപഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരന്‍, പി.ആര്‍.അനുപമ, പി.എം. മാത്യു, കെ.വി. ബിന്ദു, ഹേമലത പ്രേം സാഗര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സാജന്‍ കുന്നത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. രേഖ ദാസ്, പി.എസ്. സജിമോന്‍, ജോര്‍ജ്ജ് മാത്യു, ജോണിക്കുട്ടി മാമന്‍, 

നെസ്ലെ ഇന്ത്യ ലിമിറ്റഡ് റീജണല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് മാനേജര്‍ ജോയി സക്കറിയാസ്, ജെ.സി.ഐ ഇന്ത്യാ സോണ്‍ പ്രസിഡന്റ് എസ്. ശ്രീനാഥ്, കോ-ഓര്‍ഡിനേറ്റര്‍ സി.എസ്.ആര്‍. കണക്ട് റ്റിറ്റോ മാത്യു, ദിലീഷ് മോഹന്‍, വിജയ് മംഗളം, ചെയര്‍മാന്‍ സി.എസ്.ആര്‍. കണക്ട് വിനോദ് നാരായണന്‍, ഹോസ്റ്റ് ലോം പ്രസിഡന്റ് കെ.ജി. ശീജിത്ത് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു. 

കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തിലുളള നാലു ഗ്രാമ പഞ്ചായത്തുകളിലേയ്ക്കുളള കിറ്റ് വിതരണം നവംബര്‍ ഏഴിന് രാവിലെ 11.30 ന് കാഞ്ഞിരപ്പളളി കത്തീഡ്രല്‍ പള്ളിയുടെ ലൂര്‍ദ് പാരീഷ്ഹാളില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍. ജയരാജ് നിര്‍വഹിക്കും. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *