റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചാബ് ലോക് കോണ്‍ഗ്രസെന്ന് പേര്: അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും

October 27, 2021 - 10:31 am

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ദീപാവലിക്ക് മുമ്പ് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നേരത്തേ അറിയിച്ചിരുന്നു. പുതിയ പാര്‍ട്ടിയുണ്ടാക്കി ബി ജെ പി സഖ്യത്തിനാണ് ക്യാപ്റ്റന്‍ ശ്രമിക്കുന്നത്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാകും പാര്‍ട്ടിയുടെ പേര് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചാല്‍ പഞ്ചാബില്‍ ബി ജെ പിയുമായി സഖ്യത്തിന് ശ്രമിക്കാമെന്ന് ക്യാപ്റ്റന്‍ ഉപാധി മുന്നോട്ട് വെച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *