റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രിമിനൽ ലോയറിലൂടെ വാണിവിശ്വനാഥ് തിരിച്ചെത്തുന്നു

October 23, 2021 - 10:23 am

കൊച്ചി : കല വിപ്ലവം പ്രണയം എന്ന ചിത്രത്തിന് ശേഷം ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ദി ക്രിമിനൽ ലോയർ എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്കു ശേഷം വാണിവിശ്വനാഥ് തിരിച്ചെത്തുന്നു. താരദമ്പതികളായതാരദമ്പതികളായ വാണി വിശ്വനാഥും ബാബുരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

തേഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് തിരുവനന്തപുരം റെസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടന്നു. തിരി തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബറിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ജഗദീഷ് , സുധീർ കരമന, അബൂസലീം, ഷമ്മി തിലകൻ , സുരേഷ് കൃഷ്ണ , സിന്ധു മനുവർമ, ജോജി, റിയ സൈറ, തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നു. ഗാനരചന ഉമേഷ് എസ് മോഹൻ, ചായാഗ്രഹണം ഷിനോയ് ഗോപിനാഥ് , സംഗീതം വിഷ്ണു മോഹൻ സിതാര, പ്രൊജക്ട് ഡിസൈനർ സച്ചിൻ കെ ഐബക്ക്, പ്രൊഡക്ഷൻ കൺട്രോളർ വിനോദ്, പി ആർ ഒ എം കെ ഷെജിൻ ആലപ്പുഴ എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *