പാലക്കാട്: സ്കൂൾ തുറപ്പ്: ഒരുക്കങ്ങൾ നടക്കുന്നു

പാലക്കാട്: ജില്ലയിൽ സ്കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സജീവമായി നടന്നു വരുന്നതായി സർക്കാർ സ്കൂളുകൾ ഉൾപ്പെടെയുള്ള വിവിധ സ്കൂൾ അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും  ശുചീകരണ പ്രവർത്തനങ്ങളുമാണ് സ്കൂളുകളിൽ നടത്തി വരുന്നത്. ക്ലാസുകൾ, പാചകപ്പുര, ലാബുകൾ, ശുചിമുറികൾ, കുടിവെള്ള ടാങ്ക്  വൃത്തിയാക്കൽ, അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കുക, കാടുവെട്ടി തെളിക്കുക, അണുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, എൻ.എസ്.എസ് യൂണിറ്റ്, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. ക്ലാസുകൾ ആരംഭിക്കുമ്പോൾ കോവി ഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കുന്നതിനായി ക്ലാസ് പി.ടി.എ നടന്നുവരുന്നുണ്ട്. സ്കൂളുകളിൽ  കോവിഡ് മാനദണ്ഡങ്ങളും അതിനനുസൃതമായ പെരുമാറ്റങ്ങളും വിവരിക്കുന്ന ബോർഡുകളും പോസ്റ്ററുകളും തയ്യാറാക്കുന്നുണ്ട്. കുട്ടികൾ സ്കൂളിൽ പ്രവേശിക്കുമ്പോൾ സാനിറ്റൈസർ  ലഭ്യമാക്കാനും രോഗലക്ഷണങ്ങൾ പരിശോധിക്കാനും സംവിധാനങ്ങളും സജ്ജമാക്കും.

Share
അഭിപ്രായം എഴുതാം