റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭീകരവേട്ട: പൂഞ്ചിലും രജൗറിയിലും ജനം പുറത്തിറങ്ങരുതെന്ന് സൈനിക നിര്‍ദേശം

October 20, 2021 - 9:40 am

ജമ്മു: ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലകളായ പൂഞ്ചിലും രജൗറിയിലും ഭീകരവേട്ട തുടരുന്ന പശ്ചാത്തലത്തില്‍ ജനം പുറത്തിറങ്ങരുതെന്ന് നിര്‍ദേശം.ഒളിച്ചിരിക്കുന്ന ഭീകരരെ പൂര്‍ണമായി കൊന്നൊടുക്കാന്‍ ലക്ഷ്യമിട്ട് പൂഞ്ചിലെ മെന്ധര്‍, തൊട്ടടുത്ത് രജൗറിയിലെ താനാമണ്ഡി വനമേഖലകള്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. പൂഞ്ചിലെ മെന്ധര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കെതിരേ സൈന്യം അന്തിമനടപടിക്ക് ഒരുങ്ങുന്ന സാഹചര്യത്തിലാണു മോസ്‌ക്കുകള്‍ മുഖേന ജനത്തിനു ജാഗ്രതാ നിര്‍ദേശം നല്‍കിയത്.വനമേഖലയിലേക്കു പോകരുതെന്നും വളര്‍ത്തുമൃഗങ്ങളെ വീടുകളില്‍ത്തന്നെ സൂക്ഷിക്കണമെന്നുമാണു പ്രദേശവാസികള്‍ക്കുള്ള നിര്‍ദേശം. പുറത്തുപോയവര്‍ അടിയന്തരമായി വീടുകളില്‍ തിരിച്ചെത്തണം. കഴിഞ്ഞ 11-നുശേഷം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒന്‍പത് സൈനികര്‍ വീരമൃത്യു വരിച്ച സാഹചര്യത്തിലാണു സൈന്യം കടുത്ത നടപടികളിലേക്കു കടക്കുന്നത്. പുറത്തുകടക്കാനാകാത്ത വിധം ഭീകരര്‍ വനത്തില്‍ കുടുങ്ങിയിരിക്കുകയാണെന്നും ഭൂപ്രകൃതിയുടെ പ്രത്യേകതമൂലമാണു ദൗത്യം നീളുന്നതെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *