റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ ബാധിച്ച മരണപ്പെടുന്നവരുടെ കുടുംബത്തിന്‌ 5000രൂപ വീതം മൂന്നുവര്‍ഷത്തേക്ക്‌ സമാശ്വാസ ധനസഹായം അനുവദിച്ച്‌ സര്‍ക്കാര്‍

October 14, 2021 - 8:02 am

തിരുവനന്തപുരം: കോവിഡ്‌ ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക്‌ നിലവിലുളള ധനസാഹായത്തിന്‌ പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ്‌ ഇത്‌ ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക്‌ ലഭ്യമാകുന്നത്‌ സമാശ്വാസ ധനസഹായം ലഭിക്കുന്നതിന്‌ തടസമാവില്ല.

വ്യക്തി സംസ്ഥാനത്തിനകത്തോ പുറത്തോ രാജ്യത്തിന്‌ പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത്‌ സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും. ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിക്കുമ്പോള്‍ മരണപ്പെട്ട വ്യക്തിയുടെ വരുമാനം ഒഴിവാക്കും. ഒറ്റ പേജില്‍ ലളിതമായ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആശ്രിതര്‍ക്ക്‌ കഴിയണം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക്‌ ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച പരമാവധി 30 പ്രര്‍ത്തി ദിവസത്തിനകം ആനുകൂല്യം നല്‍കേണ്ടതാണ്‌.

ആശ്രിത കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായ നികുതി ദായകരോ ഇല്ലെന്ന്‌ വില്ലേജ്‌ ഓഫീസര്‍ ഉറപ്പുവരുത്തേണ്ടതാണ്‌. അപേക്ഷ തീര്‍പ്പാക്കുന്നതിന്‌ അപേക്ഷകരെ ഓഫീസില്‍ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാവരുത്‌. പ്രതിമാസം 5,000 രൂപ വീതം ഡയറക്ട്‌ ബെനിഫിറ്റ് ട്രാന്‍സ്‌ഫര്‍ ആയി ആദ്യം സാമാശ്വാസം ലഭിക്കുന്ന മാസം മുതല്‍ മൂന്നുവര്‍ത്തക്കാണ്‌ ഇത്‌ നല്‍കുക. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ വഹിക്കാനും തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *