ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പ്രണവ് ഝാ. ഇന്നലെ വൈകുന്നേരം ആറിനാണ് മന്‍മോഹനെ കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ എത്തിയത്. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. രണ്ട് ദിവസമായി മന്‍മോഹന് പനിയുണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ അറിയിക്കുന്നത്. കോവിഡ് ബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രിലിലും മന്‍മോഹന്‍ സിങ്ങിനെ എയിംസില്‍ പ്രവേശിപ്പിരുന്നു.
മന്മോഹന് സിങ് എയിംസില്‍ ചികില്‍സയില്‍
