റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു; ജാഗ്രതാനിർദ്ദേശം നൽകി

October 12, 2021 - 11:20 am

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ 11/10/21 തിങ്കളാഴ്ച രാത്രി മുതൽ മഴ പെയ്തിരുന്നു.ഉരുൾപൊട്ടലിന്റെ സാധ്യതയും ഇവിടെ നിലനിൽക്കുന്നു. 12/10/21 ചൊവ്വാഴ്ച പുലർച്ചെയോടെ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പമ്പ, മണിമല, അച്ചൻകോവിലാർ എന്നീ നദികളൊക്കെ കരകവിഞ്ഞൊഴുകുകയാണ്.

കക്കി ആനത്തോർ ഡാമിൽ ഒരു മീറ്റർ കൂടി ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കേണ്ടി വരും. മൂഴിയാർ, മണിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മഴ കനത്താൽ മണിയാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. അങ്ങനെയെങ്കിൽ കക്കാട്ട് ആറിലും പമ്പയാറിലും ജലനിരപ്പ് ഉയരും. ഈ നദികളുടെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നതിനാൽ ഗതാഗതത്തിനു നിയന്ത്രണമുണ്ട്. മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടത്തിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. പാലക്കാട് ജില്ലയിൽ അർധരാത്രി മുതൽ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടിയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം പുലർച്ചെയാണ് സംഭവം. നെല്ലിയാമ്പതി റോഡിലും മരം വീണു. 13 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *