പാലക്കാട് പാണ്ടൻമലയിൽ ഉരുൾപൊട്ടൽ; ജാഗ്രത വേണമെന്നും ജില്ലാ കളക്ടർ

September 23, 2023

പാലക്കാട് : കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തെ പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി. പ്രദേശത്തെ കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും …

ഹിമാചലിൽ ഉരുൾപൊട്ടൽ: 2 മരണം; 10 വീടുകൾ ഒലിച്ചുപോയി

June 26, 2023

ഷിംല: ഹിമാചൽ പ്രദേശിലെ സോളനിലും ഹാമിൽപ്പൂരിലുമുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു മരണം. പത്തു വീടുകൾ ഒലിച്ചുപോയി. വിനോദസഞ്ചാരികളും നാട്ടുകാരുമുൾപ്പെടെ ഇരുന്നൂറിലധികം പേർ കുടുങ്ങിക്കിടക്കുകയാണ്. മേഖലയിലെ മറ്റു ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മാണ്ഡി, ബാഗിപൂർ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് …

ചൈനയില്‍ മണ്ണിടിച്ചില്‍; 19 മരണം

June 6, 2023

ബെയ്ജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലെ ഖനിയില്‍ 05/06/23 തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ 19 പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചു പേരെ കാണാതായിട്ടുണ്ട്. പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ലെഷാന്‍ നഗരത്തിനടുത്തുള്ള പര്‍വതപ്രദേശത്ത് 06/06/23 ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനായി 180-ലധികം …

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; 300ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

June 1, 2023

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ പിതോറഗറിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ റോഡ് ഒഴുകിപ്പോയി. ഇതോടെ 300ളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. ലഖൻപൂരിനടുത്ത് ധർചുളയിലും ഗുഞ്ജിയിലുമായാണ് ആളുകൾ കുടുങ്ങിയത്. രണ്ട് ദിവസത്തിനു ശേഷം ഈ റോഡിലൂടെ ഗതാഗതം സുഗമമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം …

മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

November 27, 2022

ഇടുക്കി: വീടു നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തോവാളപ്പടി മാത്തുക്കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ മറ്റ് 2 പേര്‍ക്ക് പരുക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുമാത്തുക്കുട്ടിയുടെ വീടിനോട് അനുബന്ധിച്ചുള്ള നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. ജോലിക്കിടെ മണ്ണും കല്ലും ശരീരത്തിലേക്ക് വീഴുകയായിരുന്നു.

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ മൂന്നു മലയാളികള്‍ മരിച്ചു

July 8, 2022

കാസര്‍ഗോഡ്: കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കലില്‍ 06/07/22 ബുധനാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ റബര്‍ ടാപ്പിങ് തൊഴിലാളികളായ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു(46), മാവേലിക്കര ഈരേഴ തെക്ക് കുറ്റിയില്‍ സന്തോഷ് (45), കൊടുമണ്‍ ഐക്കാട് ചൂരക്കുന്ന് മഹാദേവര്‍ മലനടയ്ക്ക് …

മണ്ണിടിച്ചില്‍: മണിപ്പുരില്‍ എട്ടുമരണം

July 1, 2022

ഗുവാഹത്തി: വടക്കന്‍ മണിപ്പൂരിലെ നോനേയ് ജില്ലയിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റു. റെയില്‍വേ നിര്‍മാണ ക്യാമ്പിലാണ് അപകടം. മരിച്ചവര്‍ ടെറിറ്റോറിയല്‍ ആര്‍മി അംഗങ്ങളാണ്. റെയില്‍വേ കണ്‍സ്ട്രക്ഷന്‍ സൈറ്റിന് കാവല്‍ നില്‍ക്കുന്നവരാണ് ഇവര്‍. മണ്ണിടിച്ചലിനെത്തുടര്‍ന്ന് നദിയുടെ ഒഴുക്ക് തടസപ്പെട്ട് …

സിൽവർലൈൻ പദ്ധതി പ്രദേശങ്ങളിൽ വൻ പരിസ്ഥിതി ആഘാതത്തിനു സാധ്യതയുണ്ടെന്ന് വിശദമായ പദ്ധതി റിപ്പോർട്ടിൽ മുന്നറിയിപ്പ്

January 15, 2022

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പ്രദേശങ്ങളിൽ വൻ പരിസ്ഥിതി ആഘാതത്തിനു സാധ്യതയുണ്ടെന്ന് വിശദമായ പദ്ധതി റിപ്പോർട്ടിൽ മുന്നറിയിപ്പ്. നിർമാണഘട്ടത്തിൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമെല്ലാം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്മെന്റ് ആണ് പദ്ധതിയെക്കുറിച്ചുള്ള പരിസ്ഥിതി ആഘാത പഠനം നടത്തിയത്. …

ഖനിയില്‍ മണ്ണിടിച്ചില്‍; ഹരിയാനയില്‍ മരണ സംഖ്യ നാലായി

January 2, 2022

ചണ്ഡീഗഡ്: ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഖനിമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം നാലായി.പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. തോഷം ബ്ലോക്കിലെ ദാദം ഖനന മേഖലയില്‍ ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സംഭവം. 15-20 തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി …

മണ്ണിടിച്ചിലില്‍ തകര്‍ന്ന് പാളങ്ങള്‍: നാഗര്‍കോവില്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ട്രെയിനുകള്‍ റദ്ദാക്കി

November 20, 2021

തിരുവനന്തപുരം: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും കേരളത്തിന്റെ തെക്കന്‍ ഭാഗത്തും പെയ്ത കനത്ത മഴയില്‍ നാഗര്‍കോവില്‍ മുതല്‍ തിരുവനന്തപുരം വരെ മണ്ണിടിച്ചിലില്‍ തകര്‍ന്ന പാളങ്ങള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകള്‍ റദ്ദാക്കിയതായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അറിയിച്ചു. നാഗര്‍കോവില്‍- തിരുവനന്തപുരം സെക്ഷനില്‍ ശനിയാഴ്ച സര്‍വീസ് …