
പത്തനംതിട്ട: കോന്നി മണ്ഡലത്തില്‍ 55.55 കോടിയുടെ കിഫ്ബി പദ്ധതിക്ക് അംഗീകാരം: അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ
പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് പദ്ധതികള്‍ക്കായി 55.55 കോടി രൂപ അനുവദിക്കാന്‍ കിഫ്ബി യോഗത്തില്‍ തീരുമാനമായതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് നിര്‍മാണത്തിനും, കോന്നി ഗവ.മെഡിക്കല്‍ കോളജ് വികസനത്തിനുമായാണ് തുക അനുവദിച്ചത്. റോഡ് നിര്‍മാണത്തിന് 36.83 …