ആഡംബര കപ്പലിലെ മയക്കുമരുന്നുകേസിലെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്നുകേസില്‍ മലയാളിയായ പ്രതി ശ്രേയസ്‌ നായരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. 2021 ഒക്ടോബര്‍ 11 വെരയാണ്‌ കസ്‌റ്റഡിയില്‍ വിട്ടിട്ടുളളത്‌. ശ്രേയസിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ ക്രിപ്‌റ്റോ കറന്‍സിവഴി ലഹരി മരുന്നിനുളള പണമിടപാടുകള്‍ നടന്നതെന്ന വിവരം എന്‍സിബിക്ക്‌ ലഭിച്ചത്‌. ശ്രേയസ്‌നായര്‍ ലഹരി കടത്തുരംഗത്തെ സജീവ സാന്നിദ്ധ്യമാണെന്നാണ്‌ എന്‍സിബി പറയുന്നത്‌.

ലഹരി വസ്‌തുക്കള്‍ വാങ്ങാന്‍ ഡാര്‍ക്കുവെബ്ബ്‌ ഉപയോഗപ്പെടുത്തിയെന്നും എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. കേസിനാസ്‌പദമായ ആഡംബരകപ്പല്‍ യാത്രയില്‍ ശ്രേയസും പങ്കെുക്കേണ്ടതായിരുന്നു. എന്നാല്‍ പന്നീട്‌ ചില കാരണങ്ങളാല്‍ പിന്മാറുകയായിരുന്നു. ശ്രേയസ്‌ നായരെ ആര്യാഖാനൊപ്പമിരുത്തി ചോദ്യം ചെയ്യും

കപ്പലില്‍ നടത്തിയ റെയ്‌ഡിനിടെ തന്റെ പക്കല്‍ നിന്ന്‌ ലഹരി വസ്‌തുക്കളൊന്നും പിടിച്ചില്ലെന്ന്‌ വാദിക്കുമ്പോഴും വാട്‌സാപ്പ്‌ ചാറ്റുകള്‍ ആര്യാഖാന്‌ കുരുക്കാവുകയാണ്‌ 2020 ജൂലൈ മുതലുളള ചാറ്റുകളാണ്‌ ആദ്യഘട്ടത്തില്‍ എന്‍സിബി പരിശോധിച്ചത്‌. ശ്രേയസ്‌ സുരേന്ദ്രനായര്‍ എന്ന 23 കാരനിലേക്ക്‌ അന്വേഷണ മെത്തിയതും ഈചാറ്റുകളിലൂടെയാണ്‌. പലവട്ടം വലിയ അളവില്‍ ശ്രേയസ്‌ ലഹരി വസ്‌തുക്കള്‍ എത്തിച്ചിട്ടുളളതായി വ്യക്തമായിട്ടുണ്ട്‌.

Share
അഭിപ്രായം എഴുതാം