റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രിപദവി വാഗ്ദാനം ചെയ്ത് സിദ്ദു ഒപ്പം കൂട്ടി: മന്ത്രിസഭ വികസനത്തില്‍ അതൃപ്തരായി പഞ്ചാബ് എംഎല്‍എമാര്‍

September 26, 2021 - 5:43 pm

ന്യൂഡല്‍ഹി: പഞ്ചാബില്‍ പുതിയ മന്ത്രിസഭ ചുമതലയേല്‍ക്കാനിരിക്കെ മന്ത്രിസഭ രൂപീകരണത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് അതൃപ്തി അറിയിച്ചു. മന്ത്രിപദവി വാഗ്ദാനം ചെയ്താണ് സിദ്ദു ഒപ്പം കൂട്ടിയതെന്നാണ് ഒരു വിഭാഗം എംഎല്‍എമാര്‍ പറയുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയോട് ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടി. രാത്രി ഏറെ വൈകിയും പഞ്ചാബ് മുഖ്യമന്ത്രിയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. ഞായറാഴ്ച പഞ്ചാബില്‍ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. വൈകുന്നേരം നാലരക്ക് പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ച മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ വിശ്വസ്തരെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാഖറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് താല്‍പര്യം അറിയിച്ചെങ്കിലും അദ്ദേഹം വാഗ്ദാനം നിരസിച്ചെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *