റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിഴിഞ്ഞം ; നേവിയുടെ പടക്കപ്പലായ ഐഎന്‍എസ്‌ കല്‍പേനി വിഴിഞ്ഞത്തെത്തി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക സന്ദേശം ജനങ്ങളിലെത്തിക്കാനും തീര സുരക്ഷയുടെ പ്രാധാന്യം മത്സ്യ തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും ലക്ഷ്യമിട്ടുളള യാത്രക്കിടെയാണ്‌ കല്‍പേനി വിഴിഞ്ഞത്ത്‌ എത്തിയത്‌.

2021 സെപ്‌തംബര്‍ 25ന്‌ രാവിലെ 9ന്‌ തുറമുഖത്തെ പഴയ വാര്‍ഫില്‍ എത്തിച്ചേര്‍ന്ന കല്‍പേനിയെ തീര സംരക്ഷണ സേന , തുറമുഖ വകുപ്പ അധികൃതര്‍ എന്നിവര്‍ സ്വീകരിച്ചു. ഉച്ചയോടെ നാവിക സേനാ ലെഫ്‌റ്റനന്റ് കമാന്‍ഡന്റ് രജിത്‌ കുറുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യ തൊഴിലാളികളുമായി ആശയവിനിമയം നത്തി. കടലില്‍ പോകുന്നവര്‍ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ,കടല്‍ സുരക്ഷയില്‍ സുരക്ഷാ സേനകളെ മത്സ്യ തൊഴിലാളികള്‍ക്ക്‌ എങ്ങനെ സഹായിക്കാന്‍ കഴിയും തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചു.

ഫിഷറീസ്‌ ഓഫീസ്‌ വളപ്പില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ നാവികസേനാ ഉദ്യോഗസ്ഥരെ കൂടാതെ പോര്‍ട്ട്‌ ഓഫീസര്‍ ക്യാപ്‌ടന്‍ സോജോ ഗോര്‍ഡിയസ്‌, ഫിഷറീസ്‌ ജോയിന്റ് ഡയറക്ടര്‍ ശ്രീകണ്‌ഠന്‍, അസി. ഡയറക്ടര്‍ ദിവ്യാ റാണി, കോസ്‌റ്റല്‍ സിഐ അനില്‍കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ പനിയടിമ,നിസാമുദ്ദീന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കപ്പല്‍ 2021 സെപ്‌തംബര്‍ 26ന്‌ തീരം വിടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *