റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി : ഏറ്റുമാനൂരില്‍ അന്യ സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒഡീഷ സ്വദേശി ശശികുമാര്‍ നായിക്കിന്‌ വിചാരണ കോടതി വിധിച്ച ജീവ പര്യന്തം തടവ്‌ ശിക്ഷയും 50,000രൂപ പിഴയും ഹൈക്കോടതി റദ്ദാക്കി. സംഭവം നടക്കുമ്പോള്‍ പ്രതിക്ക്‌ പ്രായപൂര്‍ത്തി ആയിട്ടില്ലായിരുന്നെന്ന്‌ കണ്ടെത്തിയ ഹൈക്കോടതി ബാലനീതി നിയമപ്രകാരമാണ്‌ ശിക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നതെന്ന്‌ വ്യക്തമാക്കി.

ഒഡീഷാ സ്വദേസിയായ ചന്ദ്രമണി ദുര്‍ഗയെ കൊലപ്പെടുത്തിയ കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി വിധി്‌ച്ച ശിക്ഷക്കെതിരെ ശശിുമാര്‍ നായിക്‌ നല്‍കിയ അപ്പീല്‍ പരിഗണിച്ച ജറ്റീസ്‌ കെ വിനോദ്‌ ചന്ദ്രന്‍, ജസ്‌റ്റീസ്‌ സിയാദ്‌ റഹ്മാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ്‌ വിധി പറഞ്ഞത്‌

2016 ആഗസ്റ്റ്‌ 14നാണ്‌ സംഭവം. ഇരുവരും ഏറ്റുമാനൂര്‍ പാറോലിക്കല്‍ ജംഗ്‌ഷനിലെ വ്യവസായ യൂണിറ്റില്‍ തൊഴിലാളിയായിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന്‌ ചന്ദ്രമണിദുര്‍ഗയെ ശശികുമാര്‍ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌ 2020 ഒക്ടോബറില്‍ വിജാരണകോടതി ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയായില്ലെന്ന വാദം അപ്പീലില്‍ ഉയര്‍ന്നപ്പോള്‍ ഒഡീഷയിലെ ലീഗല്‍ സര്‍വീസ്‌ അതോരിറ്റിയുടെ റിപ്പോര്‍ട്ടുനല്‍കാന്‍ കേരളാ സ്‌റ്റേറ്റ്‌ ലീഗല്‍ സര്‍വീസ്‌ അതോരിറ്റിക്ക്‌ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

സംഭവം നടക്കുമ്പോള്‍ ശശികുമാറിന്‌ 17 വയസും ഏഴുമാസവും 10 ദിവസവും മാത്രമാണ്‌ പ്രായമെന്നാണ്‌ ്‌ റിപ്പോര്‍ട്ട്‌ലഭിച്ചത്‌. തുടര്‍ന്നാണ്‌ ഇത്തരം കേസുകളില്‍ ബാലനീതി നിയമ പ്രകാരം പ്രതിയെ മൂ്‌ന്നുവര്‍ഷം സ്‌പെഷല്‍ ഹോമില്‍ പാര്‍പ്പിക്കാനെ വ്യവസ്ഥയുളളുവെന്നും അഞ്ചുവര്‍ഷം തടവുശിക്ഷ അനുഭവിച്ചെന്നും വിലയിരുത്തി ശിക്ഷ റദ്ദാക്കിയത്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *