ദില്ലി: ദില്ലിയിലെ രോഹിണി കോടതിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വെടിവെപ്പില്‍ മൂന്ന് മരണം. ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അക്രമത്തില്‍ ആറ് പേർക്ക് വെടിയേറ്റു. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികളെത്തിയത്. വെടിവെയ്പ്പിൽ നിരവധി പേർക്ക് പരുക്കേറ്റു.
രോഹിണി കോടതിയിലെ 207 ആം നമ്പർ മുറിക്കുള്ളിലാണ് സംഭവം നടന്നത്. കേസിൽ അന്വേഷണം തുടങ്ങിയെന്ന് ദില്ലി പൊലീസ് അറിയിച്ചു.
